കറാച്ചി : മുൻ നായകൻ ഷൊയ്ബ് മാലിക്കിനെ ട്വന്റി-20 ലോകകപ്പിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ സൊഹൈബ് മഖ്ഷൂദിന് പകരമാണ് സാനിയ മിർസയുടെ ഭർത്താവായ ഷൊയ്ബ് ടീമിലെത്തിയത്.2007ലെ ആദ്യ ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാനെ നയിച്ച ഷൊയ്ബ് 2009ൽ ലോകകപ്പ് നേടിയ പാക് ടീമിൽ അംഗമായിരുന്നു.ഈ മാസം തുടങ്ങുന്ന ലോകകപ്പിനായി ആദ്യം പ്രഖ്യാപിച്ച പാക്ടമിൽ മറ്റ് മൂന്ന് മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട്.മുൻ നായകൻ സർഫ്രാസ് ഖാൻ,ഹൈദർ അലി,ഫഖാർ സമാൻ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.