മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ഒക്‌ടോബർ ഒന്നിന് സമാപിച്ച ആഴ്‌ചയിൽ 116.9 കോടി ഡോളർ താഴ്‌ന്ന് 63,747.7 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 128 കോടി ഡോളർ കുറഞ്ഞ് 57,545.1 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 12.8 കോടി ഡോളർ മെച്ചപ്പെട്ട് 3,755.8 കോടി ഡോളറായിട്ടുണ്ട്.
സെപ്‌തംബർ മൂന്നിന് സമാപിച്ച ആഴ്‌ചയിലെ 64,245.3 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ സർവകാല റെക്കാഡ് ഉയരം.