sreejesh

ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്സ് വരെ കളിക്കളത്തിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ടോക്യോയിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച സ്പോർടസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

ഇന്ത്യയുടെ മെഡൽ നേട്ടത്തിനു ശേഷം രാജ്യത്ത് ഹോക്കിക്കുള്ള സ്വാധീനം വർദ്ധിച്ചു. കേരളത്തി

ലും കുട്ടികൾ ഹോക്കി കളിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നത് ഏറെ സന്തോഷം തരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.