കുമളി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ഗൂഢല്ലൂർ മന്തയമ്മൻ കോവിൽ തെരുവിൽ ശെൽവം(37), ശിവകാമൻ (35) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢല്ലൂർ ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പഴയ ബസ് സ്റ്റാന്റിന് സമീപം വാഹന പരിശോധന തുടരുന്നതിനിടെയാണ് ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാക്കൾ പിടിയിലായത്. ഏഴ്, എട്ട് കിലോ പാക്കറ്റുകളിലാക്കി കുമളി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തു.