kodiyeri-balakrishnan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. fഇത് നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇക്കാര്യം കോടതി പരിശോധിക്കണം. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സി.പി.എമ്മിന്റെ ആരോപണം ഇതോടെ ശരിയാണെന്ന് തെളിഞ്ഞതായും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്നായിരുന്നു ഇഡി തനിക്ക് നല്‍കിയ ഓഫറെന്ന് ജയിൽ മോചിതനായ ശേഷം സന്ദീപ് വെളിപ്പെടുത്തിയിരുന്ന. മുന്‍മന്ത്രി കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറഞ്ഞിരുന്നു.

ഇന്നാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് ജയില്‍മോചിതനായത്. കസ്റ്റംസ് ചുമത്തിയ കൊഫെപോസ തടവിന്റെ കാലാവധി കഴിഞ്ഞതോടെയാണ് സന്ദീപ് പൂജപ്പുര ജയിലില്‍ നിന്ന് മോചിതനായത്.