sdpicpm

പത്തനംതിട്ട: നഗരസഭയിൽ എസ്‌ഡിപി‌ഐ പിന്തുണയോടെ ഭരണം പിടിക്കുന്നതിനുള‌ള സിപിഎം നടപടിയെ പരസ്യമായി എതിർത്ത നഗരസഭാ കൗൺസിലറും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമായ വി.ആർ ജോൺസനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. എസ്‌ഡിപി‌ഐയുമായി ചേർന്ന് ഒരിടത്തും ഭരണം നടത്തേണ്ടെന്ന പാർട്ടി നയത്തിന് വിരുദ്ധമാണ് പത്തനംതിട്ട നഗരസഭയിൽ നടക്കുന്നതെന്ന് ജോൺസൺ പരസ്യമായി ആരോപിക്കുകയും സമൂഹമാദ്ധ്യമങ്ങളിലടക്കം രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു.

താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയാണ് വി.ആർ ജോൺസൺ. ലോക്കൽ കമ്മി‌റ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഉണ്ണിക്കൃഷ്‌ണ പിള‌ള, ജില്ലാ കമ്മിറ്റിയംഗം സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റിയംഗം കെ.അനിൽ കുമാ‌ എന്നിവരുടെ സാന്നിദ്ധ്യത്തിലെ യോഗത്തിലാണ് അച്ചടക്ക നടപടിക്ക് തീരുമാനമായത്. ജില്ലാ കമ്മിറ്രി നടപടി അംഗീകരിച്ചാൽ അച്ചടക്കനടപടി നിലവിൽവരും.

ജോൺസന്റെ പരസ്യപ്രസ്‌താവനയ്‌ക്കെതിരെ എസ്‌ഡിപി‌ഐ രംഗത്ത് വരികയും തർക്കങ്ങളിലേക്കും സംഘർ‌ഷങ്ങളിലേക്കും നീങ്ങിയതോടെയാണ് പാ‌ർട്ടി അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിച്ചത്.