covid

 അഞ്ച് ഘട്ടങ്ങൾ

1. https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറി അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് കാണുന്ന പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി നമ്പരിനായി ക്ലിക്ക് ചെയ്യുക. മൊബൈലിലെത്തുന്ന ഒ.ടി.പി നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം.

2. അതുകഴിഞ്ഞുള്ള പേജിൽ കൃത്യമായ വിവരങ്ങൾ നൽകണം. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി അപ്‌ലോഡ് ചെയ്യണം. (മരണ സർട്ടിഫിക്കറ്റിന്റെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ).

3. തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റിലെ പേര്, വയസ്, ജെൻഡർ, പിതാവിന്റെയോ മാതാവിന്റെയോ ഭർത്താവിന്റെയോ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, വിലാസം, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണദിവസം, സ്ഥലം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നൽകണം. ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ്‌ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നൽകണം.

4. വിവരങ്ങൾ വീണ്ടും ഉറപ്പാക്കിയ ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി സമർപ്പിക്കുന്നതോടെ അപേക്ഷാനമ്പർ അപേക്ഷകന്റെ മൊബൈലിൽ എസ്.എം.എസായി എത്തും.

5. സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണനിർണയ സമിതിക്കും (സി.ഡി.എസി) അയയ്ക്കും. ഐ.സി.എം.ആറിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തിനു ശേഷം പുതിയ സർട്ടിഫിക്കറ്റ് പി.എച്ച്.സികളിലൂടെ ലഭ്യമാക്കും.