jkkk

മലയാളികളുടെ മെഗാസ്റ്റാർ സിനിമയിൽ അമ്പത് വർഷം പൂർത്തിയായിക്കഴിഞ്ഞു. പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പുത്തൻലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ചിത്രം ആരാധകരും സഹപ്രവർത്തകരും ഏറ്റെടുത്തു കഴിഞ്ഞു.

ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷര്‍ട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തി. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, ഹരീഷ് കണാരന്‍, ദൃശ്യ രഘുനാഥ്, ശ്വേത മേനോന്‍, ധര്‍മ്മജന്‍,​ നാദിർഷാ,​ നിർമ്മൽ പാലാഴി,​ എന്നിവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

മമ്മൂക്ക ങ്ങള് പൊളിയാണ്,​ വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകമാട്ടെൻ തുടങ്ങിയ രസികൻ കമന്റുകരളാണ് ചിത്രത്തിന് താഴെ നിറയുന്നത്. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങിയരുന്നു. മമ്മൂട്ടിയും പാർവതി തിരുവോത്തും ഒരുമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധയാകർഷിച്ചിരുന്നു.