t

മോസ്‌കോ: തടവറയ്ക്കകത്ത് കഴിയുന്നവർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും ബലാത്സംഗത്തിന് ഇരയാവുന്നതുമായ കാഴ്ചയാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. സംഭവത്തിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെ റഷ്യൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നൂറുകണക്കിന് തടവുകാരാണ് ജയിലിനകത്ത് ചൂക്ഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സരടോവ് നഗരത്തിലെ ഒരു ജയിൽ ആശുപത്രിയിൽ ഒരാളെ നഗ്നനാക്കി നിർത്തി വടി ഉപയോഗിച്ച് മർദ്ദിക്കുന്നതായും മറ്റൊരു ദൃശ്യത്തിൽ ഒരു തടവുകാരനെ കൈകൾ പിന്നിൽ കെട്ടി നിലത്ത് കിടത്തി ഒരു ഗാർഡ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നത് കാണാം. റഷ്യൻ ജയിലുകളിൽ 200 തടവുകാരെയാണ് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്. 40 പേരെ വീഡിയോകളിൽ ചിത്രീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.