ന്യൂഡൽഹി: ഐ.ടി മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി തുടരും. തരൂരിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബി.ജെ.പി എം.പിമാർ ആവശ്യപ്പെട്ടിരുന്നു. നിയമ മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി തലവനായി ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയെ നിയമിച്ചു. ഭൂപേന്ദ്ര യാദവിന് പകരമാണ് മോദിയെ നിയമിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷനായി ആനന്ദ് ശർമ്മ തുടരും. കോൺഗ്രസ് എം.പി അഭിഷേക് സിംഗ്‌വി, തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുണ്ട്. ജയറാം രമേശാണ് ശാസ്ത്ര സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷൻ. അതേസമയം, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ മോശം പ്രകടനവും ഹാജർ കുറഞ്ഞതും കാരണം 28 എം.പിമാർ പുറത്തായി