ലക്‌നൗ: ലഖിംപൂർ സംഘർഷത്തിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി.യുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ. 12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ആശിഷ് മിശ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പ സമയത്തിനുള്ളില്‍ തന്നെ ആശിഷ് മിശ്രയെ ആരോഗ്യ പരിശോധനകള്‍ക്കായി കൊണ്ടുപോകും. തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പൊലീസ് ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.നേരത്തെ 12 മണിക്കൂറോളം ആശിഷ് മിശ്രയുടെ കീഴടങ്ങലുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും നല്‍കാന്‍ യു.പി പൊലീസ് തയ്യാറായിരുന്നില്ല.
ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിക്കുന്നത്. അന്നേദിവസം ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമന്‍സ് പോലീസ് ആശിഷിന് നല്‍കിയിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു. .