കൊച്ചി: തക്കാളിക്ക് പൊള്ളുന്ന വിലക്കയറ്റം! കഴിഞ്ഞമാസങ്ങളിൽ കിലോയ്ക്ക് 10-15 രൂപയുണ്ടായിരുന്ന ചില്ലറവില ഇപ്പോൾ 60-70 രൂപവരെയായി. ഉത്‌പാദന കേന്ദ്രങ്ങളായ മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്തമഴ മൂലം വിളവ് നശിച്ചതാണ് കാരണം.
കർണാടകയിലെ കോലാർ, ചിക്കബല്ലാപൂർ, ദോഡ്ഡബല്ലാപൂർ, ചിന്താമണി എന്നിവിടങ്ങളിൽ 40 ശതമാനത്തോളം വിളവ് നശിച്ചെന്നാണ് വിലയിരുത്തൽ. നിലവിലെ സ്ഥിതി തുടർന്നാൽ, വില വൈകാതെ 100 രൂപ കടന്നേക്കും.