vehicle

തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു. പേ ആൻഡ് പാർക്കിംഗിലെ പത്തൊൻപത് വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മോഷണം നടന്നോ എന്നറിയാൻ പരിശോധന തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.വാഹനങ്ങളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാർക്കിംഗ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് കുറച്ച് സമയം ഇയാള്‍ പരിസരത്ത് നിന്ന് മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്.