ലക്‌നൗ: പീഡന പരാതിയിൽ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. പീഡിപ്പിച്ചയാളുടെ പേര് സഹിതമാണ് യുവതി പരാതി നൽകിയത്.
തന്റെ പരാതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി പലതവണ പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തി വിഷം കഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറഞ്ഞു.
സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് വ്യക്തമായതിനെത്തുടർന്ന് എസ്എച്ച്ഒ ചുന്ന സിംഗിനെ സസ്‌പെൻഡ് ചെയ്‌തെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എന്നാൽ സ്റ്റേഷനിൽ വച്ചാണു യുവതി വിഷം കഴിച്ചതെന്ന വാർത്ത അധികൃതർ നിഷേധിച്ചു.