sexual-health

ലൈംഗിക പ്രശ്‌നങ്ങൾ പുറത്ത് പറയാൻ മടിയ്ക്കുന്ന ഒരുപാടാളുകളുണ്ട്. പൊതുവേ പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഇതുമൂലം ലൈംഗിക ബന്ധത്തിലുള്ള താൽപര്യം പോലും നഷ്ടമാകുന്നുവെന്നാണ് പല പഠനങ്ങളും പറയുന്നത്.

പ്രായഭേദമന്യേ ആർക്കും ഈ അവസ്ഥയുണ്ടാകാം. മദ്യപാനം, സ്ട്രസ്, വ്യക്തി ബന്ധങ്ങളിലെ തകരാറുകൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലം ഉദ്ധാരണക്കുറവ് ഉണ്ടാകാം. ഉദ്ധാരണക്കുറവിന് നല്ലൊരു മരുന്നാണ് നിലക്കടല എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

നിലക്കടയിൽ അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഉദ്ധാരണക്കുറവിന് ഒരു പരിധിവരെ ആർജിനൈൻ സപ്ലിമെന്റേഷൻ ഫലപ്രദമാണെന്ന് ചില പഠനങ്ങൾ അവകാശപ്പെടുന്നു.

മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ ഗവേഷണങ്ങൾ പ്രകാരം അർജിനൈന് ബീജത്തിന്റെ ഗുണവും ഉദ്ധാരണക്കുറവും മെച്ചപ്പെടുത്താൻ സാധിക്കും. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഒരു ഡോക്ടറുടെ അടുത്ത് ചികിത്സ തേടുന്നതായിരിക്കും ഏറ്റവും അഭികാമ്യം.നിലക്കടല കഴിക്കുന്ന ഹൃദ്രോഗത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.