priyanka-gandhi-

ന്യൂഡൽഹി : ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിഷേധിക്കാനെത്തി മണിക്കൂറുകൾ പൊലീസ് തടവിൽ കഴിയേണ്ടി വന്ന പ്രിയങ്ക ഗാന്ധി ദിവസങ്ങൾക്കകം പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ പരിപാടിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു. വരാണസിയിൽ നടന്ന പാർട്ടി യോഗത്തിൽ പതിനായിരങ്ങളാണ് പ്രിയങ്കയുടെ പ്രസംഗം കേൾക്കുവാൻ ഒഴുകിയെത്തിയത്. യു പിയിൽ കർഷകർക്കും സ്ത്രീകൾക്കും നീതി ലഭിക്കുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ലഖിംപൂർ ഖേരിലെ കർഷക കൊലപാതകം നടന്നതിന് ശേഷം ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ലഖിംപൂരിൽ സന്ദർശനം നടത്തിയില്ലെന്നും അവർ കുറ്റപ്പെടുത്തി. ദരിദ്രരെ കേൾക്കാത്ത ഭരണമാണ് യുപിയിലേതെന്ന് അവർ ആരോപിച്ചു. പ്രസംഗത്തിലുടനീളം യോഗി സർക്കാരിനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. തന്നെ ജയിലിൽ അടച്ചാലും നിശബ്ദയാക്കാൻ കഴിയില്ലെന്നും ഓർമ്മിപ്പിച്ചു.

LIVE: 'Kisan Nyay Rally' in Varanasi, Uttar Pradesh.#KisanKoNyayDo https://t.co/z6vLRYx92e

— UP Congress (@INCUttarPradesh) October 10, 2021

അടുത്തിടെ എയർ ഇന്ത്യ ടാറ്റയ്ക്ക് വിറ്റ നടപടിയേയും പ്രിയങ്ക വിമർശിച്ചു. രണ്ട് വിമാനം വിദേശത്ത് നിന്നും പതിനാറായിരം കോടിക്ക് വാങ്ങിയ പ്രധാനമന്ത്രി 18000 കോടിക്ക് രാജ്യത്തെ എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റു എന്നും ആക്ഷേപിച്ചു. ഇന്ത്യയിൽ ബി ജെ പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതത്വം അനുഭവിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.