തിരുവനന്തപുരം: ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നികുതിക്കൊള്ളയക്ക് കൂട്ട് നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ധനവില നൂറു രൂപ കടന്നപ്പോൾ അതിൽ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്ന് പിടിച്ചുവാങ്ങുന്നത് 25 രൂപയുടെ നികുതിയാണ്. കേന്ദ്രസർക്കാർ നികുതിയിനത്തിൽ ഈടാക്കുന്നത് 37 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നതെന്നും ഹസൻ ആരോപിച്ചു.