ദീർഘനാളായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറക്കുകയാണല്ലോ. ഈ കാലയളവിൽ കുട്ടികൾക്കുണ്ടായ നഷ്ടങ്ങളോടൊപ്പം വന്നുചേർന്ന അപകടമാണ് ഓൺലൈൻ ഗെയിമിംഗ് . ലോകത്തിലേറ്റവും കൂടുതൽ ഓൺലൈൻ ഗെയിമിംഗ് നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേരളത്തിലും ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികൾ നിരവധി.
ഓൺലൈൻ ഗെയിം കാരണം പഠിത്തത്തിൽ പിന്നോട്ടാകുന്നു എന്നതിനപ്പുറം കുട്ടികൾ മാനസിക വൈകല്യങ്ങൾക്കും ക്ഷുഭിത വികാരങ്ങൾക്കും അടിമകളാവുകയും ചെയുന്നു.
ഈ വൻ വിപത്തിനെ സർക്കാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ദീർഘവീക്ഷണത്തോടെ കാണണം. വിദ്യാലങ്ങളിൽ ഓൺലൈൻ ഗെയിമിംഗ് സെല്ലുകളോ പാഠ്യേതര പദ്ധതികളോ ആവിഷ്കരിക്കുന്നത് നമ്മുടെ കുട്ടികൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്.
വി.കെ. അനിൽ കുമാർ, കരിയർ കൗൺസിലർ
തിരുവനന്തപുരം - ഫോൺ 9961469993