cristiano

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫറോ : ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കാഡ് കുറിച്ച സൃഹൃദമത്സരത്തിൽ അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ 3-0ത്തിന് കീഴടക്കി പോർച്ചുഗൽ. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയപ്പോൾ ജോസ് ഫോണ്ടേ,ആന്ദ്രേ സിൽവ എന്നിവർ മറ്റുഗോളുകൾ നേടി.

മത്സരത്തിന്റെ 37ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ .ഈ ഗോളിന് ആദ്യ പകുതിയിൽ പോർച്ചുഗൽ ലീഡ് ചെയ്തു. രണ്ടാം പകുതിയുടെ മൂന്നാം മിനിട്ടിലായിരുന്നു ഫോണ്ടേയുടെ ഗോൾ.90-ാം മിനിട്ടിലാണ് സിൽവ പട്ടിക പൂർത്തിയാക്കിയത്.

181

ക്രിസ്റ്റ്യാനോ പോർച്ചുഗൽ കുപ്പായത്തിൽ കളിച്ച മത്സരങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ(180) റെക്കാഡാണ് ക്രിസ്റ്റ്യാനോ ഇന്നലെ തകർത്തത്.

112

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോതന്നെ.

46

ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് എതിരെ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോ തന്നെ.