kk

മൂത്രാശയ അണുബാധകൾ ഒഴിവാക്കാൻ ദിവസവും കൂടുതൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളം, നാരങ്ങ വെള്ളം അല്ലെങ്കിൽ കരിമ്പ് ജ്യൂസ് എന്നിവ കുടിക്കാം. കൂടാതെ കഞ്ഞി ശരീരത്തിലെ നല്ല ബാക്ടീരിയകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണത്തിൽ മുതിര ഉൾപ്പെടുത്തുന്നതുവഴി മൂത്രാശയ അണുബാധ പരിഹരിക്കാം. ഇത് നാരുകളാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജീവിതശൈലീ മാറ്റങ്ങളോടെ ഇത് പരിഹരിക്കാനാകും. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യവശ്യമാണ്. മലമൂത്ര വിസർജ്ജനത്തിന് മുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക. അടിവസ്ത്രം വൃത്തിയുള്ളത് ധരിക്കുക. മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രവ്യവസ്ഥയിൽ സമ്മർദ്ദമുണ്ടാക്കുകയും അതിലൂടെ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതിന് മുൻപ് ഒരു വിദഗ്ദ്ധ ഉപദേശം തേടുക.