football

അൻഡോറ ലാവെല്ല : യൂറോപ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മിന്നുന്ന വിജയങ്ങൾ നേടി ഇംഗ്ളണ്ടും പോളണ്ടും. ഇരുവരും മറുപടിയില്ലാത്ത അഞ്ചുഗോളുകളുടെ വിജയമാണ് കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ നേടിയത്.ഇംഗ്ളണ്ട് അൻഡോറയെയും പോളണ്ട് സാൻ മരിനോയെയുമാണ് കീഴടക്കിയത്.

17-ാം മിനിട്ടിൽ ചിൽവെല്ലാണ് അൻഡോറയ്ക്ക് എതിരെ ഇംഗ്ളണ്ടിന്റെ ആദ്യഗോൾ സ്കോർ ചെയ്തത്. 40-ാം മിനിട്ടിൽ സാക്കയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ഇംഗ്ളണ്ട് 2-0ത്തിന് ലീഡുചെയ്തു. രണ്ടാം പകുതിയിൽ 59-ാം മിനിട്ടിൽ ടാമി എബ്രഹാം,79-ാംമിനിട്ടിൽ വാർഡ്പ്രാവ്സ്,89-ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. സ്വിഡേസ്കി,കെദ്സിയോറ,ബുസ്ക,പിയാടെക് എന്നിവരുടെ ഗോളുകൾക്കൊപ്പം ബ്രൊല്ലിയുടെ സെൽഫ് ഗോളും ചേർന്നപ്പോഴാണ് സാൻമരിനോയ്ക്കെതിരെ പോളണ്ടിന് അഞ്ചുഗോൾ ജയമൊരുങ്ങിയത്.

മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലാൻഡ് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് വടക്കൻ അയർലാൻഡിനെയും ഡെന്മാർക്ക് 4-0ത്തിന് മോൾഡോവയെയും തോൽപ്പിച്ചു.സെർബിയ ഏകപക്ഷീയമായ ഒരു ഗോളിന് ലക്സംബർഗിനെ കീഴടക്കി.

മത്സരഫലങ്ങൾ

ഇംഗ്ളണ്ട് 5-അൻഡോറ 0

പോളണ്ട് 5-സാൻമരിനോ 0

സ്വിസ് 2- വടക്കൻ അയർലാൻഡ് 0

ഡെന്മാർക്ക് 4- മോൾഡോവ 0

സെർബിയ 1-ലക്സംബർഗ് 0

അൽബേനിയ - ഹംഗറി 0