gghgh

ടെൽ അവീവ് : ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യ പ്രസിഡന്റായ അബുൽഹസൻ ബനി സദർ (88) അന്തരിച്ചു. 1980 ഫെബ്രുവരിയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു വർഷത്തിന് ശേഷം അധികാരത്തർക്കത്തെത്തുടർന്ന് പാർലമെന്റ് വിചാരണ നടത്തി പുറത്താക്കിയതോടെ ഫ്രാൻസിൽ അഭയം പ്രാപിച്ചു. തിരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയാണ് ബനി സദർ പ്രസിഡന്റായത്. തീവ്രനിലപാടുകാരായ മതനേതാക്കളെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ അദേദഹം ശ്രമിച്ചത് പ്രതിഷേധങ്ങൾക്കിടയാക്കി. 1981 ൽ ടെഹ്റാൻ സർവകലാശാലയിൽ സദർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച മതനേതാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് പിന്നാലെ ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പിന്തുണ സദറിനു നഷ്ടമായി. ഖമനയി നിയോഗിച്ച സമിതി സദർ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർലമെന്റ് ഇംപീച്ച്‌മെന്റ് നടത്തി പുറത്താക്കി. തന്നെ ഖമനയി ഒറ്റുകൊടുത്തതാണെന്ന് 2019 ൽ ബനി സദർ ആരോപിച്ചിരുന്നു.