couples

പൊതുവിൽ ലൈംഗിക വികാരമുണ്ടാകുന്ന കാര്യത്തിൽ മുൻപിലാണ് പുരുഷന്മാർ.സ്‌ത്രീകൾക്ക് അങ്ങനെയല്ല. നേരിട്ടുള‌ള ലൈംഗികബന്ധം വഴി 18 ശതമാനം സ്‌ത്രീകൾക്ക് മാത്രമേ ശരിയായ തൃപ്‌തി ലഭിക്കുന്നുള‌ളുവെന്നാണ് 2017ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത്. എന്നാൽ ശാരീരികമായി ബന്ധപ്പെടുന്നതിന് മുൻപുള‌ള ബാഹ്യകേളികളിൽ ഏർപ്പെടുന്നത് 36 ശതമാനത്തിലധികം സ്‌ത്രീകളിലും സംതൃപ്‌തി നൽകുന്നെന്നാണ് ഇതേ പഠനം വ്യക്തമാക്കുന്നത്. ഇത് ശരിയായി മനസിലാക്കിയില്ലെങ്കിൽ നീണ്ടുനിൽക്കുന്ന ആരോഗ്യകരമായ ബന്ധത്തിന് പുരുഷന്മാ‌ർ പലവിധ പ്രശ്‌നങ്ങൾ നേരിട്ടേക്കാം.

പൊതുവിൽ പുരുഷന്മാരിൽ കൂടുതൽ കണ്ടുവരുന്ന പ്രശ്‌നങ്ങളായ ഉദ്ധാരണക്കുറവ് പരിഹരിക്കാനും ശരീരശേഷി വ‌ർദ്ധിപ്പിക്കാനും പങ്കാളിയുമായി നല്ല ബന്ധമുണ്ടാകാനും ചില ചിട്ടകൾ അവർ പാലിക്കണം. അക്കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ബാഹ്യകേളികളിൽ പ്രാധാന്യം നൽകുകയെന്നതാണ് ആദ്യത്തേത്. സ്‌നേഹപൂർണമായ സ്‌പർശങ്ങളിലൂടെയും മറ്റും പങ്കാളിയുമായി നല്ല ബന്ധത്തിന് തയ്യാറെടുക്കുന്നതാണ് ബാഹ്യകേളികളിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഇരുവരിലും നല്ല മൂഡിലേക്കെത്താൻ സാധിക്കുന്നു.

രതീമൂർച്ഛ അനുഭവപ്പെടുന്നതിന് തൊട്ടുമുൻപ് പിന്മാറി ശ്വാസമെടുത്ത് മെല്ലെ ശാരീരിക ബന്ധം വീണ്ടും ആരംഭിക്കുന്നത് നീണ്ടുനിൽക്കുന്ന ശാരീരിക ബന്ധത്തിന് സഹായിക്കും. ബന്ധത്തിൽ പരീക്ഷണം നടത്തുന്നതും ആനന്ദം നൽകുന്നതും പുതിയൊരിടത്ത് വച്ച് ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നതും പുരുഷന്മാരിൽ ഉണർവേകുന്നതാണ്.

പങ്കാളിയുടെ വിശ്വാസം ആർജിക്കുന്നതിനും ബന്ധത്തിൽ ഇഴയടുപ്പം കൂട്ടുന്നതിനും അവർക്കുകൂടി താൽപര്യമുള‌ള കാര്യങ്ങളിൽ പുരുഷന്മാർക്ക് സഹായിക്കാവുന്നതാണ്. അടുക്കളയിൽ പാചകത്തിന് സഹായിക്കുന്നതും പങ്കാളിയുമൊത്ത് ഇഷ്ടമുള‌ളയിടത്ത് പോകുന്നതും, സ്‌പോർട്‌സോ മറ്റ് കാര്യങ്ങളിൽ പിന്താങ്ങുന്നതുമെല്ലാം നല്ല ബന്ധത്തിന് സഹായിക്കും.

പുതിയ കാലത്ത് മിക്കവരിലും കാണുന്ന ഉത്‌കണ്‌ഠയും മാനസിക പിരിമുറുക്കവും ആസ്വാദ്യകരമായ ശാരീരിക ബന്ധത്തിന് വില്ലന്മാരാണ്. കൃത്യമായി ഉറങ്ങുക, വ്യായാമം ചെയ്യുക, മെഡിറ്റേഷൻ, ഏതെങ്കിലും ഹോബികൾ ഉണ്ടായിരിക്കുക, കൃത്യമായി വൈദ്യ സഹായം തേടുക എന്നിങ്ങനെ പിരിമുറുക്കവും ഉത്‌കണ്‌ഠയും അകറ്റാൻ വഴികളുണ്ട്. ഇവ പരീക്ഷിക്കുക.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക എന്നതാണ് മറ്റൊന്ന്. 2015ൽ നടത്തിയ 13 പഠനങ്ങളിൽ ഇവ ലൈംഗിക ബന്ധത്തിൽ വലിയ കുഴപ്പങ്ങൾ സൃഷ്‌ടിക്കുന്നതായി തെളിഞ്ഞു. ഉദ്ദാരണക്കുറവിന് വലിയൊരളവ് കാരണമാകാൻ പുകവലി വഴിതെളിക്കുന്നു.

പങ്കാളിയുമായി കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതും ബന്ധങ്ങളിലെ കുഞ്ഞുകുഞ്ഞു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും നല്ല ബന്ധത്തിന് സഹായിക്കും. കുറ്റപ്പെടുത്തലോ പഴിചാരലോ ഇല്ലാതെ വേണം സംസാരിക്കാൻ ഇത്തരത്തിൽ പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കണം.

രോഗങ്ങൾ മൂലമുണ്ടാകാവുന്ന കുഴപ്പങ്ങൾ പരിഹരിക്കാൻ കൃത്യമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ രക്തഓട്ടം വർദ്ധിപ്പിക്കുകയും ആകുലതകൾ അകറ്റുകയും ചെയ്യും. ഇവയൊന്നും ഫലിക്കാത്തവർ കൗൺസിലിംഗിന് വിധേയമാകുകയോ അത്യാവശ്യമെങ്കിൽ ഡോക്‌ടറുടെ നി‌ർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നതും നല്ല ബന്ധത്തിന് പുരുഷന്മാരെ സഹായിക്കും.