fgfgfg

ലണ്ടൻ : കിഴക്കൻ ലണ്ടനിലെ ബാർബർ ഷോപ്പിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്പ്പിക്കുകയും ചെയ്തു. ലണ്ടനിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ 22 കാരനായ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.ന്യൂഹാമിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ സലൂണിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത അക്രമികൾ ഒരാളെ കുത്തിപ്പരിക്കേല്പ്പിക്കുകയും ചെയ്തു. പരിക്കേറ്റ 19 ഉം 17 ഉം വയസുള്ള മറ്റു രണ്ടു പേർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അക്രമികളുടേതെന്ന് കരുതുന്ന കറുത്ത ഔഡി കാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവം ഭീകരാക്രമണമല്ലെന്നു സ്ഥിരീകരിച്ച പൊലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. നിലവിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.