പെരുമ്പാവൂർ: വീട്ടിൽകയറി സ്ത്രീയെ ഉൾപ്പെടെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ വർഷം പെരുമ്പാവൂർ - പാലക്കാട്ടു താഴത്തുണ്ടായ വെടിവയ്പിൽ പരിക്കേറ്റ വല്ലം സ്രാമ്പിക്കൽ ആദിൽഷാ (25), സുഹൃത്ത് അല്ലപ്ര -കുറ്റിപ്പാടം ഉപ്പൂട്ടിൽ റെസ്മിൻ (34) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം നവംബർ 11ന് ചുലർച്ചെ ഉണ്ടായ വെടിവയ്പ് കേസിൽ അറസ്റ്റിലായ തണ്ടേക്കാട് മീത്തുംപടി നിസാറിന്റേയും മറ്റൊരു പ്രതിയുടേയും വീടിനുനേരെയാണ് ആക്രമണം നടത്തിയത്. നിസാർ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ നിസാറിന്റെ ഭാര്യ മഹിതക്ക് പരിക്കേൽക്കുകയും വീടിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കെ.എസ്.ആർ.ടി.സി'ബസ് സ്റ്റാൻഡിൽ നിന്ന് പെരുമ്പാവൂർ സി.ഐ.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.