മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. കലാശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയെ വിജയത്തിലെത്തിച്ചത് കിലിയൻ എംബാപ്പെയും കരിം ബെൻസേമയുമാണ്.രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
64–ാം മിനിറ്റിൽ ഒയാർസബാൾ നേടിയ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. . അറുപത്തിയാറാം മിനിട്ടിൽ കരിം ബെൻസേമ ഫ്രാൻസിനായി വല കുലുക്കി. എൺപതാം മിനിട്ടിൽ കിലിയൻ എംബാപ്പെ സ്പാനിഷ് വലകുലുക്കിയതോടെ ഫ്രാൻസ് വിജയമുറപ്പിച്ചു.