film

ചുരുങ്ങിയ കാലം കൊണ്ട് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തി നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് മാളവിക മോഹനൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പലപ്പോഴും താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമായിരിക്കുകയാണ്. പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായിരിക്കുന്ന ഫോട്ടോ സീരീസിന് താരം 'ഉർവശി' എന്നാണ് പേര് നൽകിയിരിക്കുന്നത്.

''വളരെ പുരാതനമായ കാലത്തുനിന്ന് വിദൂരമായൊരു ദേശത്ത്"" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ അർജുൻ കാമത്ത് ആണ്. വർദ്ധാ അഹമ്മദ് കോസ്റ്റ്യൂം ഡിസൈനും മേക്കപ്പ് കരിഷ്‌മ ബജാജുമാണ് ചെയ്തിരിക്കുന്നത്. 'പട്ടം പോലെ" എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക. രജനികാന്തിന്റെ പേട്ട, വിജയ്‌യുടെ മാസ്റ്റർ, എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മാളവികയുടെ പുതിയ പ്രൊജക്‌ടുകൾ വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ', ധനുഷ്–കാർത്തിക് നരേൻ ചിത്രം എന്നിവയാണ്.