film

ശരീരസംരക്ഷണത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന മലയാള സിനിമാ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. നായകനായെത്തുന്ന 'മേപ്പടിയാൻ" എന്ന ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദന് ശരീരഭാരം വർദ്ധിപ്പിക്കേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു കഥാപാത്രത്തിനുവേണ്ടി താരം ആർജ്ജിച്ച ഭാരം. ഭാരം കൂടിയിരുന്ന ഘട്ടത്തിൽ തന്റെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയിരുന്നതായി താരം പറയുന്നു. തുടർന്ന് മൂന്ന് മാസത്തെ പരിശ്രമം കൊണ്ട് 28 കിലോ ശരീരഭാരമാണ് ഉണ്ണി മുകുന്ദൻ കുറച്ചത്.

മൂന്നുമാസം കൊണ്ടുള്ള തന്റെ പരിശ്രമത്തിന്റെയും രൂപമാറ്റത്തിന്റെയും വീഡിയോ താരം യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. നിരവധി പേ‌രാണ് വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞത്. തിരിച്ച് പഴയ രൂപത്തിലേക്ക് വരാൻ എന്തു ചെയ്യണമെന്ന ചിന്തയിലിരിക്കെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു സുഹൃത്ത് ഓർമിപ്പിച്ചെന്നും ഉണ്ണി പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മാണരംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് 'മേപ്പടിയാൻ'. പൃഥ്വിരാജ് നായകനായ 'ഭ്രമം' ആണ് ഉണ്ണി മുകുന്ദന്റെ പുതിയതായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി", ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം '12ത്ത് മാൻ" എന്നീ ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നുണ്ട്.