ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാർട്ടിക്കയിലെ യാത്ര തുടരുകയാണ്. കൊടുംതണുപ്പിനൊപ്പം നല്ല തണുത്ത കാറ്റും വീശിയടിക്കുന്നു, ബോട്ടിൽ കയറി കടലിലൂടെ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ തിമിംഗലങ്ങളെ കണ്ട് തുടങ്ങി. ലോകത്തിൽ വച്ച് ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന തിമിംഗിലങ്ങൾ. തണുത്തുറഞ്ഞ അന്റാർട്ടിക്കയിലാണ് ഏറ്റവും കൂടുതൽ തിമിംഗലങ്ങളെ കണ്ട് വന്നിരുന്നത്, പിന്നീട് തിമിംഗലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു.

blue-whale

1969-ന് ശേഷം അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. ആനയേക്കാൾ പല മടങ്ങ് വലുപ്പമുള്ള, ഭീമൻ തിമിംഗിലങ്ങളുടെ അളവുകൾ എടുക്കുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടാണ്‌, അത്രക്ക് വലുപ്പമുള്ള തിമിംഗലക്കൂട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര, ഏത് നിമിഷവും അപകടം സംഭവിക്കാം. മനോഹരമായകാഴ്ചകളും,അപകടവും നിറഞ്ഞ അന്റാർട്ടിക്കൻ യാത്രയുടെ നാലാം ഭാഗം...