samantha

അമ്മയാകാനായി സിനിമാ ജീവിതത്തിൽ നിന്ന് വലിയൊരു ഇടവേളയെടുക്കാനായി സാമന്ത തീരുമാനിച്ചിരുന്നതായി നിർമാതാവ് നീലിമ ഗുണ. ശാകുന്തളം സിനിമയുടെ നിർമാതാവാണ് നീലിമ ഗുണ. തന്റെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി സിനിമ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നുവെന്ന് നീലിമ പറയുന്നു.

നിലീമയുടെ പിതാവ് ഗുണശേഖറാണ് ശാകുന്തളത്തിന്റെ സംവിധായകൻ. നാഗ ചൈതന്യയുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹേതര ബന്ധങ്ങളുണ്ടെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമടക്കം നിരവധി ആരോപണങ്ങൾ നടിയ്‌ക്കെതിരെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർമാതാവിന്റെ വെളിപ്പെടുത്തൽ.

ശാകുന്തളം എന്ന സിനിമയ്ക്കായി കഴിഞ്ഞ വർഷം താനും അച്ഛനും സാമന്തയെ കാണാൻ പോയിരുന്നു. അവർക്ക് കഥ ഇഷ്ടപ്പെട്ടു. പക്ഷേ വേഷം സ്വീകരിക്കണമെങ്കിൽ ചിത്രീകരണം ജൂലായ്/ ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാക്കണം എന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. അമ്മയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിനാണു താൻ മുൻഗണന നൽകുന്നതെന്നും സാമന്ത പറഞ്ഞിരുന്നതായും നീലിമ വെളിപ്പെടുത്തി.