martina-navratilova

ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും എത്തിയ നരേന്ദ്ര മോദി അധികാരത്തിൽ ഇടം നേടിയിട്ട് ഇരുപത് വർഷം പിന്നിട്ട വേളയിൽ അദ്ദേഹത്തെ വാനോളം പ്രശംസിച്ച അമിത് ഷായുടെ വാക്കുകൾ അടുത്ത തമാശയാണെന്ന് പരിഹസിച്ച് ടെന്നീസ് താരം മാർട്ടിന നവരത്തിലോവ. മോദിയുടെ പ്രവർത്തന രീതികളെ കുറിച്ചുള്ള അമിത് ഷായുടെ വാക്കുകളാണ് മാർട്ടീനയെ പ്രകോപിപ്പിച്ചത്. മോദിയുടെ പ്രവർത്തനരീതി താൻ അടുത്ത് നിന്നും കണ്ടിട്ടുണ്ടെന്നും, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ലെന്നും അമിത്ഷാ സൻസാദ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനങ്ങൾ അദ്ദേഹം എടുക്കുക. അതേസമയം ദേശീയ താൽപ്പര്യമുള്ള തീരുമാനങ്ങൾക്കായി റിസ്‌ക് എടുക്കാൻ മോദി ഒരിക്കലും മടി കാട്ടാറില്ലെന്നും ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ പറഞ്ഞിരുന്നു. അഭിമുഖത്തിലെ ഈ ഭാഗങ്ങൾ ഉൾപ്പടെയാണ് മാർട്ടീന ട്വീറ്റ് ചെയ്തിരിക്കുന്നത്.

Union home minister Amit Shah said that Prime Minister Narendra Modi was not a “dictator” but the most democratic leader the country has ever seen

(Isha Sahai Bhatnagar reports)https://t.co/qK3NQgwHhO

— Hindustan Times (@htTweets) October 10, 2021