അന്തരീക്ഷ മലിനീകരണം നമ്മുടെ ചർമ്മത്തെ ബാധിക്കുന്നു. മുഖത്തെ കരുവാളിപ്പും പാടുകളും വർൾച്ചയും കാരണം മുഖമാകെ വാടി തളരും. ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുഖത്തെ ഫ്രഷ്‌നസ് വീണ്ടെടുക്കാനായി ഒരു പ്രകൃതിദത്ത മാർഗം പരീക്ഷിക്കാം.
വെറും മൂന്ന് വസ്‌തുക്കൾ മാത്രം ഉപയോഗിച്ച് ചർമ്മം റിഫ്രഷ് ചെയ്യാം. നന്നായി പഴുത്ത ഒരു ഓറഞ്ച്, തേൻ, പഞ്ചസാര എന്നിവയാണ് അതിനായി ആവശ്യമുള്ള സാധനങ്ങൾ. നന്നായി പഴുത്ത ഒരു ഓറഞ്ച് പകുതിയായി മുറിച്ചു മാറ്റിവയ്‌ക്കുക. ശേഷം ഒരു പാത്രത്തിൽ അല്പം പഞ്ചസാരയെടുത്ത് അതിലേക്ക് ഓറഞ്ച് മുക്കി എടുക്കുക. ഒരു മുറി ഓറഞ്ചിന് മുകളിലേക്ക് ഒരു ടീസ്‌പൂൺ തേൻ ഒഴിക്കുക. ഈ ഓറഞ്ചിന്റെ മുറി കൊണ്ട് വട്ടത്തിൽ മുഖത്തിലും കഴുത്തിലും പത്തുമിനിറ്റോളം ഉരസുക. അടുത്ത പത്തു മിനിറ്റ് ആ ജ്യൂസിനെ മുഖത്തു പിടിക്കാൻ അനുവദിച്ച ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓറഞ്ച് നല്ല ക്ലെൻസിംഗ് ഏജന്റായതിനാൽ സൂര്യപ്രകാശം ഏറ്റു മുഖത്തുണ്ടാകുന്ന കറുത്ത പാടുകളെ നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. പഞ്ചസാര വളരെ മികച്ച ഒരു സ്ക്രബ് ആണ്. പ്രകൃതിദത്ത മോയിസ്ചുറൈസർ ആയ തേൻ ഉള്ളതിനാൽ ചർമ്മം തിളങ്ങാനും മികച്ചതാണ്.