stone-

ഉറക്കത്തിൽ സ്വപ്നത്തിൽ കോടീശ്വരൻമാരായ നിരവധി പേരുണ്ട്, എന്നാൽ ഉണരുമ്പോൾ വീണ്ടും പഴയ അവസ്ഥയിലാവും എന്ന് മാത്രം. എന്നാൽ കാനഡയിലെ റൂത്ത് ഹാമിൽട്ടൺ എന്ന സ്ത്രീ ഉറക്കത്തിൽ സ്വപ്നം കാണാതെ തന്നെ കോടീശ്വരി ആയിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ താമസക്കാരിയായ റൂത്ത് ഹാമിൽട്ടൺ രാവിലെ കിടക്കയിൽ ഉണർന്നപ്പോൾ മേൽക്കൂരയിൽ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേൽക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയിൽ നിന്നും കണ്ടെത്തി. ശരീരത്തിൽ വീഴാതെ തൊട്ട് അടുത്തായ വീണതിനാൽ പരിക്കേൽക്കാതെ റൂത്ത് ഹാമിൽട്ടൺ രക്ഷപ്പെടുകയായിരുന്നു.

കിടക്കയിൽ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടൻ സുരക്ഷ സഹായം അഭ്യർത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് അവർ ചോദിച്ചത്. എന്നാൽ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ അന്നേ ദിവസം ഉൽക്കകൾ വെളിച്ചം വിതറി ആകാശത്ത് സഞ്ചരിച്ചതിനെ കുറിച്ച് സൂചന ലഭിച്ചു. റൂത്ത് ഹാമിൽട്ടന് ലഭിച്ച ഉൽക്ക ശില കോടികൾ മൂല്യമുള്ളതാണ്. കഴിഞ്ഞ വർഷം, ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ ജോഷ്വ ഹുട്ടഗലുങ് എന്നയാളുടെ വീടിന്റെ മേൽക്കൂരയിലൂടെ ഉൽക്കാശില മുറിക്കുള്ളിൽ വീണിരുന്നു. ഈ ശിലയ്ക്ക് 1.8 മില്യൺ ഡോളറാണ് ലഭിച്ചത്. ഉൽക്കയുടെ ഓരോ ഗ്രാമിനും 853 ഡോളർ വിലയുണ്ട്.