automobile

ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​വി​പ​ണി​ ​നേ​ട്ട​ത്തി​ന്റെ​ ​ക്ള​ച്ച് ​പി​ടി​ച്ചു.​ ​ന​ട​പ്പു​വ​ർ​ഷം​ ​ജൂ​ലാ​യ്-​ സെ​പ്തം​ബ​ർ​ ​പാ​ദ​ത്തി​ൽ​ ​മു​ൻ​നി​ര​ ​ല​ക്ഷ്വ​റി​ ​താ​ര​ങ്ങ​ളും​ ​പ്ര​മു​ഖ​ ​ജ​ർ​മ്മ​ൻ​ ​ബ്രാ​ൻ​ഡു​ക​ളു​മാ​യ​ ​മെ​ഴ്‌​സി​ഡെ​സ്- ​ബെ​ൻ​സ്,​ ​ഔ​ഡി,​ ​ബി.​എം.​ഡ​ബ്ല്യു ​എ​ന്നി​വ​ ​ചേ​ർ​ന്ന് ​സ്വ​ന്ത​മാ​ക്കി​യ​ത് 8,500​ ​ഓ​ളം​ ​പു​തി​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ളെ. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ത്രൈ​മാ​സ​ ​വി​ല്പ​ന​യാ​ണി​ത്.​ 4,010​ ​വാ​ഹ​ന​ങ്ങ​ൾ​ ​പു​തു​താ​യി​ ​നി​ര​ത്തി​ലി​റ​ക്കി​യ​ ​മെ​ഴ്‌​സി​ഡെ​സ്-​ബെ​ൻ​സ് ​കു​റി​ച്ച​ത് ​ഇ​ന്ത്യ​യി​ൽ​ ​ക​മ്പ​നി​യു​ടെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഉ​യ​ർ​ന്ന​ ​ത്രൈ​മാ​സ​ ​വി​ല്പ​ന.​ 2,636​ ​യൂ​ണി​റ്റു​ക​ളാ​ണ് ​ബി.​എം.​ഡ​ബ്ള്യു​ ​വി​റ്റ​ഴി​ച്ച​ത്,​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​സ​മാ​ന​കാ​ല​ത്തേ​ക്കാ​ൾ​ 90​ ​ശ​ത​മാ​നം​ ​മു​ന്നേ​റ്റം.

ജൂ​ലാ​യ്-​സെ​പ്‌​തം​ബ​റി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ല​ക്ഷ്വ​റി​ ​വാ​ഹ​ന​ ​വി​ല്പ​ന​ 10,000​ ​യൂ​ണി​റ്റു​ക​ൾ​ ​ക​വി​യേ​ണ്ട​താ​യി​രു​ന്നു.​ ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ചി​പ്പ് ​(​സെ​മി​ക​ണ്ട​ക്‌​ട​ർ​)​ ക്ഷാ​മം​ ​നേ​രി​ട്ട​തോ​ടെ​ ​ഉ​ത്‌​പാ​ദ​നം​ ​കു​റ​യ്ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​യ​ത് ​ഡി​മാ​ൻ​ഡി​നൊ​ത്ത​ ​വി​ല്പ​ന​യ്ക്ക് ​ത​ട​സ​മാ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​മൊ​ത്തം​ ​വി​ല്പ​ന​യെ​ ​ഈ ​വ​ർ​ഷ​ത്തെ​ ​ആ​ദ്യ​ ​ഒ​മ്പ​തു​മാ​സ​ത്തി​ൽ​ ​ത​ന്നെ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ ​ബ്രാ​ൻ​ഡു​ക​ൾ​ ​മ​റി​ക​ട​ന്നി​ട്ടു​ണ്ട്.​ ​ഈ​ ​ട്രെ​ൻ​ഡ് ​തു​ട​ർ​ന്നാ​ൽ​ ​ഡി​സം​ബ​റോ​ടെ​ ​മൊ​ത്തം​ ​വി​ല്പ​ന​ 28,000​ ​മു​ത​ൽ​ 30,000​ ​യൂ​ണി​റ്റു​ക​ൾ​ ​വ​രെ​ ​ക​ട​ന്നേ​ക്കാം.