പലർക്കും നഖം വളർത്തുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. കൈകളുടെ സൗന്ദര്യത്തിലെ ഒരു പ്രധാന പങ്ക് നഖങ്ങൾക്കുണ്ട്. വീട്ട് ജോലികളും ശരിയായ സംരക്ഷണമില്ലായ്മയും നഖങ്ങൾ പൊട്ടുന്നതിന് കാരണമാകുന്നു. നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജലാംശം കുറയുന്നത് കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകാൻ കാരണമാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. മുടി, നാഡീവ്യവസ്ഥ എന്നിവയെ ആരോഗ്യത്തോടെ നിലനിറുത്താൻ സഹായിക്കുന്ന ബി വിറ്റാമിനായ ബയോട്ടിനും നഖ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഘടകമാണ്. പയറുവർഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി ബയോട്ടിൽ അടങ്ങിയിട്ടുണ്ട്. വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷും റിമൂവറും കാലക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈകളിലും നഖങ്ങളിലും മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കുന്നത് നഖങ്ങളുടെ ജലാംശം നിലനിറുത്താൻ സഹായിക്കും.