chethri

ന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യ ഒന്നുമല്ലായിരിക്കാം,എന്നാൽ ലോകോത്തര താരങ്ങൾക്കൊപ്പം വയ്ക്കാൻ ശേഷിയുള്ള ഒരപൂർവ പ്രതിഭ ഇന്ത്യയ്ക്കുണ്ട്; സുനിൽ ഛെത്രി. അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളടിയിൽ സാക്ഷാൽ പെലെയെ മറികടന്നു കഴിഞ്ഞു ഇന്ത്യൻ നായകൻ. ഇപ്പോൾ ലയമൽ മെസിക്കൊപ്പം അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഛെത്രി.

ഇന്ത്യ ചാമ്പ്യൻമാരായ സാഫ് കപ്പ് ടൂർണമെന്റിൽ എതിർ വലയിൽ ഗോൾ നിറച്ചാണ് ഛെത്രി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ചതാരവും ഛെത്രിയാണ്. ഒരു ലോകകപ്പിൽ പോലും കളിക്കാതെയാണ് ക്രിസ്റ്റ്യാനോയും മെസിയും പെലെയുമൊക്കെ അലങ്കരിക്കുന്ന വേദിയിലേക്ക് ഛെത്രിയെത്തിയത്.

2005​ ​
ജൂ​ൺ​ 12​ന് ​പാ​കി​സ്ഥാ​നെ​തി​രെയുള്ള അരങ്ങേറ്റ മത്സരത്തിലാ​ണ് ​ഛെ​ത്രി​ ​ആ​ദ്യ​ ​ഗോ​ൾ​ ​സ്കോ​ർ​ ​ചെ​യ്ത​ത്.

2011

ഡിസംബർ ഒൻപതിന് സാഫ് കപ്പ് സെമിയിൽ മാൽദീവ്സിനെതിരെ ഡബിൾ നേടി ഐ.എം വിജയന്റെ പേരിലുണ്ടായിരുന്ന ഇന്ത്യൻ ആൾടൈം ടോപ്‌സ്കോററുടെ(30ഗോളുകൾ) റെക്കാഡ് മറികടന്നു.

2015

ഡിസംബർ മൂന്നിന് തിരുവനന്തപുരം സ്പോർട്സ് ഹബിൽ നടന്ന സാഫ് കപ്പ് മത്സരത്തിൽ മാൽദീവ്സിനെതിരെ കരിയറിലെ 50-ാമത്തെ ഗോൾ നേടി.

2011ലാണ് ഛെത്രി ഒരു വർഷത്തെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്,13 എണ്ണം.

ആൾടൈം ടോപ്‌സ്കോററർമാരുടെ പട്ടികയിൽ നിലവിൽ കളി തുടരുന്നവരിൽ ക്രിസ്റ്റ്യാനോയ്ക്ക് പിന്നിൽ മെസിക്കൊപ്പം രണ്ടാമതാണ് ഛെത്രി.

11

ഛെത്രി ഏറ്റവുമധികം ഗോളുകൾ നേടിയ വേദി ഡൽഹിയിലെ നെഹ്റു സ്റ്റേഡിയമാണ്.ഛെത്രിയുടെ ജഴ്സി നമ്പരും 11-ാണ്. ഛെത്രിയുടെ 77 ഗോളുകളിൽ 11 എണ്ണം പെനാൽറ്റിയിൽ നിന്നായിരുന്നു.

28

ഛെത്രി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നിന്നാണ്.

30

രാജ്യങ്ങൾക്കെതിരെ ഛെത്രി സ്കോർ ചെയ്തു. ഏറ്റവുമധികം ഗോളുകൾ (7) നേടിയത് നേപ്പാളിനെതിരെയാണ്.

37 വയസാണ് സുനിൽ ഛെത്രിക്ക്. കഴിഞ്ഞ 16 വർഷമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു.

3

അന്താരാഷ്ട്ര ഹാട്രിക്കുകളും നാല് ഇരട്ട ഗോളുകളും ഛെത്രി കരിയറിൽ നേടിക്കഴിഞ്ഞു.

ഛെത്രി ഗോളുകളും വർഷവും

2005 -1

2007-6

2008-8

2009-1

2010-3

2011-13

2012-4

2013-5

2014-3

2015-6

2016-2

2017-5

2018-8

2019-7

2021-8


125 ​
മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഛെ​ത്രി​ 80 ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.
92​ ​
മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പെ​ലെ​ 77​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യി​രു​ന്ന​ത്.
112​ ​
ഗോ​ളു​ക​ൾ​ ​നേ​ടി​യി​ട്ടു​ള്ള​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യാ​ണ് ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ ​താ​രം.​

156

മെസി 156 മത്സരങ്ങളിൽ നിന്നാണ് 80 ഗോളുകൾ നേടിയത്.