നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ വിതുമ്പി കമലഹാസൻ. വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെപോലെ ഒരു കലാകാരൻ വളരെ അപൂർവമാണ്. ആ അപൂവർതയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടുമെന്ന് കലമഹാസൻ അനുസ്മരിച്ചു.
കമലിന്റെ വാക്കുകൾ-
'ഞാൻ ഇപ്പോൾ വിയോഗവാർത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ ഒരു ആരാധകനാണ് ഞാൻ. വേണുസാറിന്റെ ആരാധകനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടൻ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്.വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെപോലെ ഒരു കലാകാരൻ വളരെ അപൂർവമാണ്. ആ അപൂവർതയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാർ, സംവിധായകർ, എന്നെപ്പോലെയുള്ള ആരാധകർ എല്ലാവരുംവേണുവിനെ എന്നും ഓർക്കും..
വേണുവിന് വേണ്ടി എഴുതാനുള്ള കഥകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു.വേണുവിനെപോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്ക് ഇനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോൾ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞു. എന്റെ സ്‌നേഹം അറിയിക്കാൻ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു'.