stress

പല തരത്തിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനാൽ പലർക്കും മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നു പോകേണ്ടതായി വരാം. ചിലർ അതെല്ലാം പെട്ടെന്ന് അതിജീവിക്കും. എന്നാൽ ചിലർക്ക് സ്ട്രെസ് നിമിത്തം മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. സ്ട്രെസിൽ നിന്നും എത്രയും വേഗം രക്ഷ നേടേണ്ടത് അനിവാര്യമാണ്. നമുക്ക് സ്‌ട്രെസ് വരുന്നത് എവിടെ നിന്നാണെന്ന് ആദ്യം മനസിലാക്കുക. വ്യക്തികളിൽ നിന്നാണെങ്കിൽ അവരിൽ നിന്ന് കഴിവതും വഴിമാറി നടക്കുക. നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും ചെയ്യേണ്ടതെല്ലാം സമയബന്ധിതമായി ചെയ്തു തീർക്കുക. അല്പസമയം ഇഷ്ടമുള്ള, പോസിറ്റിവിറ്റി നല്കുന്ന കാര്യങ്ങൾ ചെയ്യാനായി മാറ്റി വയ്ക്കുക. ചിലപ്പോൾ മറ്റുള്ളവരോട് സംസാരിക്കുന്നതിലൂടെ, ഡയറി എഴുതുന്നതിലൂടെ, ചിത്രം വരയ്ക്കുന്നതിലൂടെ, പാട്ട് കേൾക്കുന്നതിലൂടെ അല്ലെങ്കിൽ യാത്ര ചെയ്യുന്നതിലൂടെ നമുക്ക് മനഃസന്തോഷം ലഭിക്കും. സ്ട്രെസ് അസഹനീയമായാൽ ഡോക്ടറെ സമീപിക്കുക.