health

കു​​​ട്ടി​​​ക​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന​​​ ​​​വി​​​ള​ർ​​​ച്ച​​​യ്​​​ക്ക് ​​​ചു​​​വ​​​ന്നു​​​ള്ളി​​​ ​​​വ​​​ള​​​രെ​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്.​​​ ​​​ഉ​​​ള്ളി​​​ ​​​അ​​​രി​​​ഞ്ഞ് ​​​ശ​ർ​​​ക്ക​​​ര​​​ ​​​ചേ​ർ​​​ത്ത് ​​​കു​​​ട്ടി​​​ക​ൾ​​​ക്ക് ​​​പ​​​തി​​​വാ​​​യി​​​ ​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ​​​വേ​​​ണ്ട​​​ത്.​​​ ​​​ചു​​​വ​​​ന്നു​​​ള്ളി​​​ ​​​തേ​​​നി​​​ല​​​ര​​​ച്ച് ​​​പ​​​രു​​​ത്തി​​​ക്കു​​​രു​​​ ​​​പൊ​​​ടി​​​ച്ചു​​​ചേ​ർ​​​ത്ത് 10​​​ ​​​ഗ്രാം​​​ ​​​വീ​​​തം​​​ ​​​ദി​​​വ​​​സേ​​​ന​​​ രണ്ടു​​​ ​​​നേ​​​രം​​​ ​​​ക​​​ഴി​​​ച്ചാ​ൽ​​​ ​​​ഹീ​​​മോ​​​ഫീ​​​ലി​​​യ​​​ ​​​രോ​​​ഗം​​​ ​​​ക്ര​​​മേ​​​ണ​​​ ​​​കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​താ​​​ണ്.​​​ ​​​ചു​​​വ​​​ന്നു​​​ള്ളി​​​ ​​​വേ​​​വി​​​ച്ച് ​​​ഭ​​​ക്ഷ​​​ത്തോ​​​ടൊ​​​പ്പം​​​ ​​​ക​​​ഴി​​​ച്ചാ​ൽ​​​ ​​​ഉ​​​റ​​​ക്ക​​​മു​​​ണ്ടാ​​​കും.​​​ ​​​ചു​​​വ​​​ന്നു​​​ള്ളി​​​ ​​​അ​​​രി​​​ഞ്ഞ് ​​​പൊ​​​രി​​​ച്ചി​​​ട്ട് ​​​ജീ​​​ര​​​ക​​​വും​​​ ​​​ക​​​ടു​​​കും​​​ ​​​ക​ൽ​​​ക്ക​​​ണ്ട​​​വും​​​ ​​​പൊ​​​ടി​​​ച്ച് ​​​ചേ​ർ​​​ത്ത് ​​​പ​​​ശു​​​വി​ൻ​​​ ​​​നെ​​​യ്യി​ൽ​​​ ​​​കു​​​ഴ​​​ച്ച് ​​​ദി​​​വ​​​സേ​​​ന​​​ ​​​ക​​​ഴി​​​ച്ചാ​ൽ​​​ ​​​മൂ​​​ല​​​ക്കു​​​രു​​​വി​​​ന് ​​​ശ​​​മ​​​ന​​​മു​​​ണ്ടാ​​​കും.​​​​​​​ ​​​ഉ​​​ള്ളി​​​ ​​​ഇ​​​ടി​​​ച്ചു​​​പി​​​ഴി​​​ഞ്ഞ​​​ ​​​നീ​​​ര് ​​​മോ​​​രി​ൽ​​​ ​​​ചേ​ർ​​​ത്ത് ​​​ദി​​​വ​​​സ​​​വും​​​ ​​​ക​​​ഴി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നാ​ൽ​​​ ​​​കൊ​​​ള​​​സ്‌​​​ട്രോ​ൾ​​​ ​​​വ​ർ​​​ദ്ധ​​​ന​​​ ​​​ഉ​​​ണ്ടാ​​​കി​​​ല്ല.​​​ ​​​ഹൃ​​​ദ്രോ​​​ഗം​​​ ​​​വ​​​രാ​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ള്ള​​​വ​​​രും​​​ ​​​ഹൃ​​​ദ്രോ​​​ഗം​​​ ​​​വ​​​ന്ന് ​​​മാ​​​റി​​​യ​​​വ​​​രും​​​ ​​​ചു​​​വ​​​ന്നു​​​ള്ളി​​​ ​​​ഭ​​​ക്ഷ​​​ണ​ത്തി​ൽ​​​ ​​​ഉ​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ​​​വ​​​ള​​​രെ​​​ ​​​ഗു​​​ണ​​​പ്ര​​​ദ​​​മാ​​​ണ്.