കൊവിഡ് കാലമായതിനാൽ ജലദോശം വന്നാൽ പലരുടെയുെ പേടി സ്വപ്നമായി മാറുന്നത് തൊണ്ട വേദനയാണ്. പേടിക്കേണ്ടേ, മരുന്ന് വീട്ടിൽ തന്നെയുണ്ട്. തൊണ്ട വേദനയകറ്റാൻ ഏറ്റവും മികച്ച മാർഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിൾ കൊള്ളുന്നത്. ചിലവ് കുറഞ്ഞ മാർഗം എന്നതിനേക്കാൾ ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറക്കുകയും ചെയ്യും. ചൂടുവെള്ളത്തിൽ അരസ്പൂൺ ഉപ്പിട്ട് നന്നായി ഇളക്കിയതിന് ശേഷം മൂന്ന് നേരവും കവിൾ കൊണ്ടാൽ തൊണ്ടവേദന വളരെ പെട്ടെന്ന് ശമിക്കും.
കൂടാതെ തേൻ തൊണ്ടവേദനക്കുള്ള ഒരു പരമ്പരാഗത മരുന്നാണെന്ന് തന്നെ പറയാം. തേനിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പെട്ടെന്ന് തന്നെ തൊണ്ടയെ സുഖപ്പെടുത്തും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുകയാണ് ഉത്തമം.
തൊണ്ടവേദന പെട്ടെന്ന് ശമിപ്പിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ ടോക്സിനുകളെ തുടച്ചുനീക്കി രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. ചായയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.