nedumudi-venu

ഒരേതരം വേഷത്തിൽ ഒരിക്കലും ഒതുക്കപ്പെടാൻ ഭാഗ്യം തന്നെ അനുവദിച്ചില്ലെന്ന് നെടുമുടി വേണു ഒരിക്കൽ പറഞ്ഞു. പലരും പറഞ്ഞിട്ടുണ്ട് പ്രായത്തിൽ കൂടുതലുള്ള വേഷം ചെയ‌്തു കഴിഞ്ഞാൽ അതിനെ വിളിക്കൂ എന്ന്. എന്നാൽ തനിക്ക് അത്തരത്തിലുള്ള ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

'ചില നിലവാരത്തിലുള്ള, പ്രത്യേക സ്‌റ്റാറ്റസിലുള്ള, പ്രത്യേക സ്ഥാനത്തിരിക്കുന്ന ആൾക്കാർക്ക് ടൈപ്പ് കാസ്‌റ്റിംഗ് ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നോട് പലരും പറഞ്ഞിട്ടുണ്ട് പ്രായത്തിൽ കൂടുതലുള്ള വേഷം ചെയ‌്തു കഴിഞ്ഞാൽ അതിനെ വിളിക്കൂ എന്ന്. എനിക്ക് അത്തരത്തിലുള്ള ഭയം ഒന്നുമില്ല; കാരണം സിനിമ എന്റെ ഉപജീവനമാർഗം ആകുമെന്ന് ഒരിക്കലും കരുതിയതല്ല. വിളിച്ചു പോയി എന്നേയുള്ളൂ. കുറേയൊക്കെ ശരിയാണ്, അടൂർഭാസിയെ പോലൊരു സമർത്ഥനായ നടനെ അറിയാതെ പോയി. അദ്ദേഹം അത്തരം വേഷങ്ങളിൽ നിറഞ്ഞുനിന്നു. കോമഡി ചെയ്യാൻ മാത്രം എന്നായി. ജഗതി ശ്രീകുമാർ എത്രയോ നല്ല നടനാണ്. അയാളുടെ മിടുക്ക് കൊണ്ട് അയാൾ അതിനെ ഓവർകം ചെയ്യുന്നുവെന്നേയുള്ളൂ. എനിക്കെന്തായാലും ഭാഗ്യവശാൽ അങ്ങിനെ സംഭവിച്ചില്ല'.