വാഷിംഗ്ടൺ: പ്രണയത്തിന് പ്രായമൊരു പ്രശ്നമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരായ ജിം ആഡംസും ഓഡ്രി കോട്ട്സും. കൊവിഡ് കാലത്തെ വിരസതയ്ക്കിടെ ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. എട്ടുമാസം കൊണ്ട് അവർ അകലാനാവാത്ത വിധം അടുത്തു. ഒടുവിൽ സെപ്തംബർ 25ന് ഇരുവരും വിവാഹിതരുമായി.
ചിത്രകാരനും റിട്ട. പ്രൊഫസറുമാണ് ജിം ആഡംസ്. 38 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2017ൽ ഭാര്യ മരിച്ചതോടെ അദ്ദേഹം ഏകനായി. അതിനിടയ്ക്കാണ് ഓഡ്രിയെ പരിചയപ്പെടുന്നത്. 33 വർഷം മുൻപ് വിവാഹ മോചനം ലഭിച്ച അന്നുമുതൽ 79കാരിയായ ഓഡ്രി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന്
ജൂലി റാൻഡ് എന്ന ഫോട്ടോഗ്രഫർ പകർത്തിയ ദമ്പതിമാരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ജിമ്മിന്റെ മകൻ ജെ.ജെ. ആഡംസും ചിത്രം പങ്കുവച്ചിട്ടുണ്ട്.
സൈറ്റിലെ എന്റെ ആദ്യ സന്ദർശനത്തിൽ തന്നെ ഞാൻ ഓഡ്രിയെ കണ്ടു. ഒരു ദിവസമേ വേണ്ടിവന്നുള്ളൂ ഞാൻ തേടിനടന്നത് ഓഡ്രിയെ ആണന്ന് മനസ്സിലാക്കാൻ. അതിനുശേഷം തെരച്ചിൽ അവസാനിപ്പിച്ചു. എന്നെപ്പോലെ തന്നെയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് എന്നോടുതന്നെ പറഞ്ഞു
- ജിം