സ്‌റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി.ആൻഗ്രിസ്റ്റ്, ഗയ്‌ഡോ ഡബ്ല്യു. ഇബെൻസ് എന്നിവർക്കാണു പുരസ്‌കാരം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് ഡേവിഡ് കാർഡിനു പുരസ്‌കാരം ലഭിച്ചത്.
കാഷ്വൽ റിലേഷൻഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണ് ജോഷ്വയും ഗയ്‌ഡോയും പുരസ്‌കാരം പങ്കിട്ടത്. ഇവരുടെ പഠനങ്ങൾ പഠനങ്ങൾ തൊഴിൽ വിപണിയെക്കുറിച്ചു പുതിയ ഉൾക്കാഴ്ചകൾ നൽകിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.