വേനലിൽ ദാഹശമനി എന്നതിലുപരി ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ഒരു പാനീയമാണ് കരിമ്പിൻ ജ്യൂസ്. ആന്റിഓക്സിഡന്റുകൾ, ഫൈബർ, മൈക്രോമിനറലുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള കരിമ്പിൻ ജ്യൂസ് ദഹനപ്രശ്നങ്ങൾ, ക്ഷീണം എന്നിവയ്ക്ക് നല്ലൊരു മരുന്നാണ്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മഞ്ഞപ്പിത്ത രോഗത്തിനുള്ള ചികിത്സയ്ക്കും
ശുദ്ധമായ കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്. കരൾരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുവാനും മഞ്ഞപിത്ത ശമനത്തിനും കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്. കരിമ്പിലെ നാരുകൾ മലബന്ധം തടയാനും ഉത്തമമാണ്. പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അമ്മമാരിൽ മുലപ്പാൽ ഉണ്ടാക്കുവാനും കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
കരിമ്പിലെ ആൽഫ ഹൈഡ്രോക്സി ആസിഡുകൾ ചർമ്മ രോഗങ്ങൾ അകറ്റുന്നു.
കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശൈത്യകാലത്ത് ജലാംശം നിലനിർത്താനുള്ള ഒരു മികച്ച മാർഗമാണ്. ശരീരത്തിലെ യൂറിനറി ഇൻഫെക്ഷൻ പോലെയുള്ള പല അണുബാധകളും തടയാൻ കരിമ്പിൻ ജ്യൂസ് സഹായിക്കും.