yuyhuy

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ആറാലുംമൂട് പച്ചിക്കോട് പുതുവൽ പുത്തൻവീട്ടിൽ, ഷമീം (23),​ മൻസൂർ (25) എന്നിവരാണ് 80 ഗ്രാം കഞ്ചാവും ഇത് കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത് എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു, പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, സതീഷ്‌കുമാർ, അഖിൽ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.