pk-lahiri

ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി മുൻ സെക്രട്ടറി ജനറലുമായിരുന്ന പ്രതീപ് കുമാർ ലാഹിരി (84) അന്തരിച്ചു. സംസ്കാരം നടത്തി.

അലഹബാദ്,​ കേംബ്രിഡ്ജ് സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം മദ്ധ്യപ്രദേശ് കേഡറിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി. സർവീസിലിരിക്കെ വിവിധ കലാപങ്ങൾ നേരിട്ട അദ്ദേഹത്തിന്റെ രീതി ശ്രദ്ധേയമായിരുന്നു. കേന്ദ്ര കൽക്കരി,​ ഖനി മന്ത്രാലയങ്ങളിൽ ജോ.സെക്രട്ടറിയായിരുന്നു. ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ വിശ്വസ്തനായിരുന്നു. 1995ൽ വിരമിച്ച ശേഷം 1997-2005 കാലയളവിൽ ഐ.എൻ.എസ് സെക്രട്ടറി ജനറൽ പദവി വഹിച്ചു.കേന്ദ്ര റവന്യൂ സെക്രട്ടറി, ഏഷ്യൽ വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ധൻബാദ് ഐ.ഐ.ടി ചെയർമാൻ, അറ്റോമിക് മിനറൽസ് ഡിവിഷൻ മാനേജ്മെന്റ് കൗൺസിൽ കോ - ചെയർമാൻ ഉൾപ്പെടെയുള്ള പദവികളും വഹിച്ചിട്ടുണ്ട്.

നിരവധി പുസ്തകങ്ങളും രചിച്ചു. രത്ന ലാഹിരിയാണ് ഭാര്യ. മക്കൾ: രുചിര,​ രാധിക,​ ശന്തനു.

മരുമക്കൾ: അർജുൻ, കെക്സിൻ.