ശ്രീനഗർ: ജമ്മുകാശ്‌മീരിലും അനുബന്ധ പ്രദേശങ്ങളിലും എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഐസിസ് ബന്ധമുള്ള മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. തൗഹീദ് ലത്തീഫ്, സുഹൈൽ അഹമ്മദ്, അഫ്സാൻ പർവേഷ് എന്നിവരെയാണ് ഏഴിടത്തായി നടന്ന തെരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.