പഴയങ്ങാടി:മുൻ മന്ത്രി കെ.ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ. എൻ അബൂബക്കറിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ഒക്ടോബർ അഞ്ചിനാണ് വാട്സാപ്പ് വഴി ജലീലിന് ഭീഷണിസന്ദേശം ലഭിച്ചത്. ഇത് ഡി.ജി.പിക്ക് കൈമാറിയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയുള്ള പരിശോധനയിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.