പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ജന്മഭൂമി അടൂർ ലേഖകൻ രാധാകൃഷ്‌ണനാണ്(52) മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂർ ചേന്നമ്പളളിയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.