shankar

മലയാളത്തിലേതുപോലെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിച്ച് സംവിധായകൻ ശങ്കർ. ഫേസ്‌ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിലാണ് ശങ്കർ മലയാളത്തിന്റെ മഹാനടന് തന്റെ ആദരവർപ്പിച്ചിരിക്കുന്നത്.

'നെടുമടി സാർ, ഒരു മികച്ച നടൻ. വിനയമുള‌ള വിസ്‌മയങ്ങളുള‌ള നടൻ. അദ്ദേഹത്തിന്റെ മരണം സിനിമ വ്യവസായത്തിന് വലിയ നഷ്‌ടമാണ്. ഓരോ സീനും ജീവസുറ്റതാക്കുന്ന അങ്ങയുടെ ആ മാജിക്ക് ഇനി എന്നാണ് ഞങ്ങൾക്ക് കാണാനാകുക വേണു സാർ? ഞങ്ങൾ നിങ്ങളെ മിസ് ‌ചെയ്യും' ശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.